Friday, June 19, 2009

രോഗത്തെ (ഫോണ്‍) വിളിച്ചു വരുത്തല്ലേ


സെല്‍ഫോണ്‍ പ്രേമികള്‍ക്ക് അപകടഭീഷണിയുമായി സെല്‍ഫോണ്‍ എല്‍ബോ രോഗം. കൂടുതല്‍ സമയം ഫോണ്‍ ചെയ്യുന്നവര്‍ക്കു സംഭവിക്കുന്ന ക്യൂബിറ്റല്‍ ടണല്‍ സിന്‍ ഡ്രോമിനു വൈദ്യശാസ്ത്രം നല്‍കിയ ഓമനപ്പേരാണ് സെല്‍ഫോണ്‍ എല്‍ബോ. അള്‍നര്‍ നാഡീകോശങ്ങളുടെ സങ്കോചം വഴി കൈത്തണ്ടയിലുണ്ടാകുന്ന മരവിപ്പോ വിങ്ങലോ വേദനയോ ആണ് രോഗലക്ഷണങ്ങള്‍. ഫോണ്‍ സംഭാഷണം കൂടുതലാകുന്നതുതന്നെ രോഗത്തിനു പ്രധാന കാരണം. ഏറെ നേരം ഫോണ്‍ ചെവിയിലേക്കു ചേര്‍ത്തുവയ് ക്കുമ്പോഴുള്ള കൈത്തണ്ടയുടെ നില അള്‍നര്‍ കോശങ്ങളെ സമ്മര്‍ദത്തിലാക്കുന്നു. ഏറെനേരം കൈമുട്ട് വളഞ്ഞനിലയില്‍ വയ്ക്കുന്നത് രക്തപ്രവാഹം തടസപ്പെടുത്തുക യും നാഡികളില്‍ സങ്കോചമുണ്ടാക്കുകയും ചെയ്യും. ആദ്യലക്ഷണങ്ങള്‍ താരതമ്യേന അപകടരഹിതമായി തോന്നാമെങ്കിലും രോഗം നീണ്ടുനിന്നാല്‍ പേശികള്‍ക്കു ബല ക്ഷയമുണ്ടാവുക വഴി എഴുതാനും ടൈപ്പ് ചെയ്യാനും മറ്റും തടസമുണ്ടാവും. സെല്‍ഫോണ്‍ ഉപഭോക്താക്കള്‍ കൂടുന്നതിനൊപ്പം രോഗസാധ്യതയും ഉയരുകയാണെന്നു ഗവേഷകരു ടെ അഭിപ്രായം.

Source:MalayalaManorama

No comments:

Post a Comment